08-Jul-2017
മലപ്പുറം : പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഗോത്രജീവിക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കെട്ടിട നിര്‍മ്മാണം, മരപ്പണി, കെട്ടിട നിര്‍വ്വഹണ സാമഗ്രികളുടെ നിര്‍മ്മാണം, വയറിങ്, പ്ലംമ്പിങ്, ഡ്രൈവിങ്, തയ്യല്‍ എന്നിവയിലാണ് പരിശീലനം. 18 നും 45നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് പ്രൊമോട്ടര്‍മാര്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ ജൂലൈ 15നകം ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭിക്കണം. അതത് ആദിവാസി കോളനികളില്‍ വെച്ചായിരിക്കും പരിശീലനം. അപേക്ഷാ ഫോമുകള്‍ നിലമ്പൂര്‍ / എടവണ്ണ/ പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.