Top Stories
ചക്ക, മാങ്ങ, തേങ്ങ ഗവേഷണോല്‍സവം 9ന് സമാപിക്കും
June 05, 2017

05-Jun-2017
മഞ്ചേരി : ഇക്കഴിഞ്ഞ ഞായറാഴ്ച മഞ്ചേരിയില്‍ ആരംഭിച്ച ചക്ക, മാങ്ങ, തേങ്ങ ഗവേഷണോല്‍സവം വെള്ളിയാഴ്ട സമാപിക്കും. ഞായറാഴ്ച രാവിലെ പത്തിന് ടൗണ്‍ഹാളില്‍ അഡ്വ. എം ഉമ്മര്‍ എംഎല്‍എയാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്. ഗവ. ബോയ്സ് സ്‌കൂള്‍, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എച്ച്എംവൈഎച്ച്എസ് എന്നിവിടങ്ങളിലാണ് ഇതര വേദികള്‍.
ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളില്‍നിന്നുള്ള രക്ഷിതാക്കളും വിദ്യാര്‍ഥികളുംപ്രദര്‍ശനം കണ്ടശേഷം തങ്ങളുടെ കണ്ടെത്തലുകള്‍ എഴുതിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, സ്പോര്‍ട്സ്,വനം വകുപ്പുകളും സംസ്ഥാന ഔഷധ സസ്യബോര്‍ഡ്, മഞ്ചേരി നഗരസഭ ജില്ലാ ശുചിത്വമിഷന്‍, ആയുര്‍വേദ ഡയറക്ടറേറ്റ്, സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സില്‍, പരിസ്ഥിതി കാര്‍ഷിക ക്ലബ്ബ്, ഗാന്ധി ദര്‍ശന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉല്‍സവം സംഘടിപ്പിച്ചത്. ശിവ്നഗര്‍ അസോസിയേഷന്‍, ജില്ലാ ശുചിത്വമിഷന്‍, മലപ്പുറം ആര്‍ട്ട് ഓഫ് നാച്വര്‍ ടീം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട് ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരമാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.

Share this post: