കോട്ടക്കല്‍. ചങ്കുവെട്ടി ഹംദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം കോട്ടക്കല്‍ നഗരസഭ ചെയര്മാന് കെ.കെ.നാസര്‍ നിര്‍വ്വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നാട്ടുക്കാരുടെ സ്നേഹ സംഗമത്തില്‍ സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മദ്രസാ അധ്യാപന രംഗത്ത് 55 വര്‍ഷം പിന്നിട്ട ചങ്കുവെട്ടി മഹല്ല് ഖാസി ഇബിച്ചി കോയ തങ്ങള്‍, മുഹദ്ദിനായി് 25 വര്‍ഷങ്ങള്‍ പിന്നിട്ട കുഞ്ഞിപ്പ മുസ്ലിയാര്, മഹല്ല് പള്ളി പരിപാലന രംഗത്ത് 27 വര്‍ഷങ്ങള്‍ പിന്നിട്ട നമ്പിയാടത്ത് അബൂബക്കര്‍, സമസ്ത പൊതുപരീക്ഷ ഏഴാം തരത്തില്‍ 6-ാം റാങ്ക് നേടിയ ഒ.പി.നൈന ഫാത്തിമ, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒപ്പനയില്‍ അ ഗ്രേഡ് നേടിയ ഷിബ്ന.ടി.ടി എന്നിവരെ ആദരിച്ചു.
പ്രസിഡന്റ് ഡോ.പി.മുജീബ് റഹ്മാന് അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി യൂസഫ് പഞ്ചിളി സ്വാഗതം പറഞ്ഞു, ഡോ.പി.എ.കബീര്‍ ,സുലൈമാന്‍ പാറമ്മല്‍, പി.എ .നാസര്‍ , ഷഹീദ് വടക്കേതില്‍ ,പി.സലീം ഫൈസല്‍ മാസ്റ്റര്‍, അടാട്ടില്‍ അലവി ഹാജി ,ടി.ഇ.മൂസക്കുട്ടി മാസ്റ്റര്‍ ,കെ.കെ.ശംസുദ്ധീന്‍ മാസ്റ്റര്‍, ഇ.കെ.യൂസുഫ് ,ശരീഫ് തോട്ടത്തില്‍ , ഉമ്മര്‍ തയ്യില്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സല്മാന് നമ്പിയാടത്ത് നന്ദി പറഞ്ഞു.