Top Stories
ചെറുകിട സംരംഭകര്‍ക്കും ജൈവ കര്‍ഷകര്‍ക്കുമുള്ള ബോധവല്‍കരണ പരിപാടി
November 21, 2016

21-Nov-2016

വണ്ടൂര്‍ സുബ്ബറാവു പൈ സെല്‍ഫ്‌ എംപ്ലോയ്‌മെന്റ്‌ ട്രൈനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു ട്രെയിനിങ്‌ പൂര്‍ത്തിയാക്കി നിര്‍മാണ- സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നവരുടെ കൂട്ടായ്‌മയായ ‘സേവാ’ (സുബ്ബറാവു പൈ എന്റര്‍പ്രണര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍) അംഗങ്ങളുടെയും ജൈവ കര്‍ഷകരുടെയും ഉത്‌പന്ന വില്‍പ്പനക്ക്‌ പ്രത്യേക വെബ്‌സൈറ്റ്‌. നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസിങ്‌ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവത്‌കരണ പരിപാടി നവംബര്‍ 24 ന്‌ വൈകീട്ട്‌ മൂന്നിന്‌ സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടക്കും. നബാര്‍ഡ്‌ ഡി.ഡി.എം. ജെയിംസ്‌ പി. ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും. പരിപാടിയില്‍ എല്ലാ സേവാ മെമ്പര്‍മാരും ജൈവ കൃഷി രംഗത്തു പ്രവര്‍ത്തിക്കുന്നവരും സഹകരിക്കാന്‍ താല്‌പര്യമുള്ളവരും പങ്കെടുക്കുണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
ഓണ്‍ലൈന്‍ സൈറ്റിനോടനുബന്ധിച്ച്‌ ഗ്രീന്‍ ആര്‍മിയെ ഉപയോഗിച്ചു എല്ലാ വീടുകളിലും അവരുടെ ടെറസും മുറ്റവും സ്ഥലവും ഉപയോഗിച്ച്‌ ജൈവ കൃഷിചെയ്‌തു കൊടുക്കും. കുടുംബിനികള്‍ക്ക്‌ ഭക്ഷണ- വസ്‌ത്ര- കരകൗശല- സോപ്പ്‌- കുട നിര്‍മ്മാണ മേഖലയില്‍ സ്വയം തൊഴില്‍ പരിശീലനം നല്‍കി ഉത്‌പന്നങ്ങള്‍ നിര്‍മിച്ച്‌ അവ ഓണ്‍ലൈന്‍ വഴി വില്‌പന നടത്തികൊടുക്കുന്ന പദ്ധതികളുമാണ്‌ നടപ്പാക്കുന്നത്‌.
ഓണ്‍ലൈന്‍ സെന്റര്‍ നടത്താന്‍ താത്‌പര്യമുള്ളവരെയും കൃഷി രംഗത്ത്‌ പ്രവൃത്തി പരിചയമുള്ള ഗ്രീന്‍ ആര്‍മി വളണ്ടിയേഴ്‌സിനെയും പഞ്ചായത്ത്‌ കോഡിനേറ്റര്‍മാരെയും ആവശ്യമുണ്ട്‌. ഫോണ്‍: 95544701104, 9544900590.

Share this post: