14-Jun-2017
പൊന്നാനി: ഫിഷറീസ് വകുപ്പിന്റെ കീഴിലായി 201718 വര്‍ഷത്തിലേക്ക് ശുദ്ധജല മത്സ്യകൃഷി നടത്തുന്നതിന് താല്പര്യമുള്ള മത്സ്യകര്ഷകരില് നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി, നികുതി രശീതി കോപ്പി എന്നിവ ഉണ്ടായിരിക്കണം. ഈ മാസം 30 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം പൊന്നാനി നഗരസഭ ഫ്രണ്ട് ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. വിളിക്കേണ്ട നമ്പര്‍ 8301001884, 9037155414.