Top Stories
ജനവഞ്ചനക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രതിഷേധ സംഗമം നടത്തി
November 25, 2016

25-Nov-2016

കൊണ്ടോട്ടി: കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന രീതിയില്‍ മുന്നൊരുക്കങ്ങളില്ലാതെ സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കിയ തീരുമാനത്തിനെതിരെ തറയിട്ടാല്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്‌ കമ്മിറ്റി ജനവഞ്ചനക്കെതിരെ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ജനവഞ്ചന നടത്തിയ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
മലപ്പുറം പാര്‍ലമെന്റ്‌ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ റിയാസ്‌ മുക്കോളി ഉദ്‌ഘാടനം ചെയ്‌തു. ലത്തീഫ്‌ കൂട്ടാലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ പി സക്കീര്‍ മാസ്റ്റര്‍, പി നിധീഷ്‌, കെ പി സലീം, കുന്നേക്കാടന്‍ സുനീര്‍, കൊമ്പത്താന്‍ മുസ്‌തഫ, കെ പി ജുനൈദ്‌, അഷ്‌റഫ്‌ പറക്കുത്ത്‌, നജീബ്‌ മൂഴിയന്‍, പൊറ്റമ്മല്‍ റഷീദ്‌, എ ആഷിക്ക്‌ എന്നിവര്‍ സംസാരിച്ചു.

Share this post: