Top Stories
ജലസുഭിക്ഷ സംസ്ഥാനതല ഉദ്‌ഘാടനം 25ന്‌
November 23, 2016

23-Nov-2016
മലപ്പുറം: കേരള സര്‍ക്കാര്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലസുഭിക്ഷ എന്ന പേരില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജിങ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം നവംബര്‍ 25ന്‌ നടക്കും. എടപ്പാള്‍ ജി.എം.യു.പി സ്‌കൂള്‍ അങ്കണത്തില്‍ ഉച്ചയ്‌ക്ക്‌ 2.30ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്‌ഘാടനം ചെയ്യും. തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ കിണറുകളും ഘട്ടംഘട്ടമായി റീചാര്‍ജ്‌ ചെയ്യുന്നതോടൊപ്പം നൂറ്‌ ദിവസത്തെ തൊഴില്‍ ദിനങ്ങളും പദ്ധതി ലക്ഷ്യമിടുന്നു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യാതിഥിയാവും. കൈപ്പുസ്‌തക പ്രകാശനം കെ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും മാനുവല്‍ പ്രകാശനം വി.ടി ബല്‍റാം എം.എല്‍.എയും നിര്‍വഹിക്കും.

Share this post: