Top Stories
ജാബിര്‍ അനുസ്‌മരണം നടത്തി
December 08, 2016

07-Dec-2016

മലപ്പുറം: അന്തരിച്ച മുന്‍ ഇന്ത്യന്‍ താരം സി ജാബിറിനു ആദരാഞ്ഞ്‌ജ്ജലി അര്‍പ്പിച്ച്‌ മലപ്പുറത്തെ ഫുട്‌ബാള്‍ കളിക്കാരുടെയും സംഘാടകരുടെയും നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഉപ്പൂടന്‍ ഷൗകത്ത്‌ അധ്യക്ഷത വഹിച്ചു. ഡിഎഫ്‌ എ ട്രഷറര്‍ സി സുരേഷ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുന്‍ എം പി ടി കെ ഹംസ, എംഎസ്‌പിഡപ്യൂട്ടി കമാന്‍ഡന്റ്‌ കുരികേശ്‌ മാത്യു, നഗരസഭ വൈസ്‌ ചെയര്‍മാന്‍ പെരുമ്പള്ളി സെയ്‌ത്‌, ഡിഎഫ്‌എ സെക്രട്ടറി എംസുരേന്ദ്രന്‍, ഓള്‍ഡ്‌ ഫുട്‌ബാള്‍ പ്ലയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പുതുശ്ശേരി കുഞ്ഞിമുഹമ്മദ്‌, സൂപ്പര്‍ അഷ്‌റഫ്‌, പി കെ സക്കീര്‍, രാജേഷ്‌, മഞ്ഞക്കണ്ടന്‍ ലത്തീഫ്‌, ഷക്കീല്‍ പുതുശ്ശേരി, ഷാജിറുദ്ദീന്‍, സമീര്‍ പണ്ടാറക്കല്‍, സാഹിര്‍ പന്തക്കലകത്ത്‌ സംസാരിച്ചു.

Share this post: