27-Jun-2017
മലപ്പുറം: ജില്ലയിലെ നൂറോളം സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ഉച്ചഭക്ഷണത്തിനുളള സര്‍ക്കാര്‍ ഫണ്ട് വര്‍ധിപ്പിക്കാത്തതാണു തിരിച്ചടിയായത്. ഇതോടെ കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകളാണു കൂടുതല്‍ പ്രതിസന്ധിയിലായത്. ജില്ലയില്‍ ഇത്തരത്തിലുളള നൂറോളം വിദ്യാലയങ്ങളിലാണ് ഉച്ചഭക്ഷണ വിതരണം താളംതെറ്റുന്നത്. കൂടുതല്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുമ്പോള്‍ താരതമ്യേന ചിലവ് കുറവാണെന്നും കുറഞ്ഞ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ നിലവില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് മതിയാവുന്നില്ലെന്നും അദ്ധ്യാപകരും പി.ടി.എയും പറയുന്നു. ജില്ലയില്‍ എല്‍.പി വിഭാഗത്തില്‍ 330 സ്കൂളുകളും യു.പി വിഭാഗത്തില്‍ 825 സ്കൂളുകളും 171 ഹൈസ്കൂളുകളുമാണുളളത്. കൂടുതല്‍ കുട്ടികളുളള വിദ്യാലയങ്ങളും ഉച്ചഭക്ഷണമൊരുക്കുന്നതില് പ്രതിസന്ധി നേരിടുന്നുണ്ട്.
ഒരുവിദ്യാര്‍ത്ഥിക്ക് എട്ട് രൂപ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. ഈ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം സ്കൂളുകള്‍ പലതവണ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഓരോവര്‍ഷവും പലവ്യഞ്ജനങ്ങളുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന തുക മതിയാവില്ലെന്നതാണ് സ്കൂളുകളെ പ്രതിസന്ധിയിലാക്കുന്നത്. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
150 വിദ്യാര്‍ത്ഥികളുളള സ്കൂളുകള്‍ക്ക് ഒരുകുട്ടിക്ക് എട്ട് രൂപയും 150ന് മുകളില്‍ വിദ്യാര്‍ത്ഥികളുളള സ്കൂളുകള്‍ക്ക് ഏഴ് രൂപയുമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതില്‍ ആഴ്ചയില്‍ ഒരു മുട്ടയും 150 മില്ലി ലിറ്റര്‍ പാലും നിര്‍ബന്ധമായും നല്‍കണം.
രാവിലെയും വൈകിട്ടും ലഘുഭക്ഷണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന് പ്രത്യക ഫണ്ട് അനുവദിച്ചിട്ടില്ല. പൊതുജന പങ്കാളിത്തത്തോടെയും സ്വകാര്യസ്ഥാപനങ്ങളുടെ സഹകരണത്തോടെയും പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിലവില്‍ ഉച്ചഭക്ഷണ വിതരണം തന്നെ മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയില്‍ ലഘുഭക്ഷണത്തെ കുറിച്ച് ചിന്തിക്കാനാവില്ലെന്നാണ് പിടി.എ ഭാരവാഹികള്‍ പറയുന്നു.കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താന്‍ മികച്ച മെനുവാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. പാല്, മുട്ട, പയര്‍, കടല, പച്ചക്കറികള്‍ എന്നിവര്‍ നിര്‍ബന്ധമായും നല്‍കണം. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് പ്രകാരം മെനുവില്‍ പകുതിയും പുറത്തിരുത്തേണ്ടി വരും. വിദ്യാലയങ്ങളില്‍ പാചകത്തിനായി വിറക് ഉപയോഗിക്കരുതെന്നും ഗ്യസ് ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയ രണ്ട് ഗ്യാസ് കണക്ഷനെടുക്കാന്‍ 5,000 രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുകയ്ക്ക് ഗ്യാസ് കണക്ഷന് എടുക്കാന്‍ കഴിയാതെ വന്നതോടെ രക്ഷിതാക്കള്‍ പ്രത്യേകം ഫണ്ട് സ്വരൂപിച്ചാണ് തുക കണ്ടെത്തിയത്.