19-Jul-2017
മലപ്പുറം : ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് വിവിധ ഇടങ്ങളിലായി ക്ളാസുകള്‍ സംഘടിപ്പിക്കും. യാത്രയില്‍ കരുത്തേണ്ടതായ രേഖകളെ കുറിച്ചും, ലഗ്ഗേജ്, യാത്രയുടെ തിയ്യതി തുടങ്ങി പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ക്ലാസുകളില്‍ വിശദീകരിക്കും. ബാഗിലും മഫ്തയിലും തുന്നിപ്പിടിപ്പിക്കേണ്ട സ്റ്റിക്കര്‍ വിതരണവും ക്ലാസുകളില്‍ നടക്കും. എല്ലാ ഹാജിമാരും ട്രെയ്നര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിര്‍ബന്ധമായും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദലി അറിയിച്ചു. ക്ലാസുകളുടെ ദിവസം, സമയം, മണ്ഡലം, സ്ഥലം എന്നിവ താഴെ കൊടുക്കുന്നു.
ജൂലൈ 22ന് രാവിലെ ഒമ്പതിന് മലപ്പുറം – എം.എം.ഇ.ടി സ്കൂല് കൊണോപാറ, ഉച്ചക്ക് രണ്ടിന് വള്ളിക്കുന്ന് – ഇസ്ലാമിക് ചെയര്‍, കലിക്കറ്റ് യൂണിവേസിറ്റി, 23ന് രാവിലെ 8.30ന് കൊണ്ടോട്ടി – കാസിയാരകം മസ്ജിദ് കൊണ്ടോട്ടി, രാവിലെ 9.30ന് വേങ്ങര – വ്യാപാര ഭവന് വേങ്ങര. രാവിലെ 9.30ന് തിരൂരങ്ങാടി – പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി. 23ന് ഉച്ചക്ക് 2.30ന് പെരിന്തല്‍മണ്ണ – ബ്ലോക്ക് കോണ്‍ഫ്രന്‍സ് ഹാള്‍ പെരിന്തല്‍മണ്ണ. 25ന് രാവിലെ ഒമ്പതിന് കോട്ടക്കല്‍ – ടി.ഐ. മദ്രസ താഴെ കോട്ടക്കല്‍. 25ന് രാവിലെ ഒമ്പതിന് തിരൂര്‍ / താനൂര്‍ – കെ.പി.എം ഓഡിറ്റോറിയം വട്ടത്താണി. 29ന് രാവിലെ ഒമ്പതിന് മഞ്ചേരി – നദുവത്തുല്‍ ഉലൂം മദ്രസ പട്ടര്‍കുളം, ഉച്ചക്ക് 2.30ന് ഏറനാട് – സുല്ലമുസ്സലാം ഓഡിറ്റോറിയം അരീക്കോട്. 29ന് രാവിലെ ഒമ്പതിന് തവനൂര്‍ / പൊന്നാനി – ബി.എം നൂറുല്‍ ഇസ്ലാം മദ്രസ്സ പൊന്നാനി. 30ന് രാവിലെ ഒമ്പതിന് നിലമ്പൂര്‍ / വണ്ടൂര്‍ – വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.