Top Stories
ജില്ലയിലെ സ്കൂളുകളില്‍ ഊര്‍ജ്ജ സംരക്ഷണ ക്ലബുകള്‍
June 02, 2016

02, June 2016

മലപ്പുറം : സംസ്ഥാന സര്‍ക്കാറിന്‍റെ കീഴിലുള്ള എനര്‍ജി മാനെജ്മെന്റ് സെന്ററിന്‍റെ കീഴില്‍ നടത്തുന്ന ‘ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം'(എസ്.ഇ.പി) ജില്ലയിലെ സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലും വ്യാപിപ്പിക്കുന്നു. വിദ്യാര്‍ഥികളിലൂടെ ഊര്‍ജ്ജ സംരക്ഷണം നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . പദ്ധതിയില്‍ ഭാഗമാകുന്ന സ്കൂളുകള്‍ക്ക് ജില്ലാസംസ്ഥാനതലങ്ങളില്‍ നടക്കുന്ന ഊര്‍ജ്ജ കോണ്‍ഗ്രസ്സുകളില്‍ പ്രോജക്ടുകള്‍ അവതരിപ്പിക്കാം. ഊര്‍ജ്ജസംരക്ഷണം വിഷയമാക്കിയുള്ള കാര്‍ട്ടൂണ്‍, ഉപന്യാസം, പെയിന്റിങ് മത്സരങ്ങള്‍, എക്സിബിഷന്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും. ഫോണ്‍ 9496363308

Share this post: