Top Stories
ജില്ലയില്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ ഇന്നവേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനമായി
June 30, 2017

30-Jun-2017
മലപ്പുറം : സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ തൊഴില്‍ സംരംഭകരുള്ള ജില്ലയില്‍ സ്റ്റാര്‍ട്ട്‌അപ്പ്‌ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനമായി. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേര്‍ന്ന്‌ നടപ്പാക്കുന്ന പദ്ധതി കേരള സ്റ്റാര്‍ട്ട്‌അപ്പ്‌ മിഷന്റെ സഹകരണത്തോടെയാണ്‌ നടപ്പാക്കുന്നത്‌. ജില്ലയിലെ എജിനേറിങ്‌ കോളേജ്‌ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും തൊഴില്‍ സംരംഭകര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സേവനങ്ങളും സെന്റര്‍ വഴി ലഭിക്കും. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിപുലമായ സര്‍വ്വെ നടത്തും. ജില്ലാതലത്തില്‍ സ്റ്റാര്‍ട്ട്‌അപ്പ്‌ സൊസൈറ്റി രൂപീകരിച്ച്‌ ഓഫീസ്‌ സംവിധാനം ഒരുക്കും. എല്ലാമാസവും രണ്ടാം ശനിയാഴ്‌ച കലക്‌ടറുടെ ചേമ്പറില്‍ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യും. പദ്ധതിക്ക്‌ ആവശ്യമായ തുക ജില്ലാ പഞ്ചായത്ത്‌ നല്‍കും. യോഗത്തില്‍ എഞ്ചിനിയറിങ്‌ കോളേജ്‌ മേധാവികളും വ്യവസായ ഗവേഷകര സ്ഥാപനങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
ഇതു സംബന്ധിച്ച്‌ കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌, വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ബാബു രാജ്‌, കിന്‍ഫ്ര ഇന്‍ട്രസ്‌ട്രിയല്‍ ചേമ്പര്‍ പ്രസിഡന്റ്‌ മുജീബ്‌ താനാളൂര്‍, അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ്‌ പുല്‍പ്പാടന്‍, സ്റ്റാര്‍ട്ട്‌അപ്പ്‌ മിഷന്‍ കോഡിനേറ്റര്‍ കെ.പി. മൂസാമെഹര്‍, ഐ.ടി അറ്റ്‌ സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ ടി.കെ റഷീദലി, ജെ.എസ്‌.എസ്‌ ഡയറക്‌ടര്‍ പി. ഉമ്മര്‍ക്കോയ എന്നിവര്‍ പങ്കെടുത്തു.

Share this post: