Top Stories
ജില്ലയില്‍ 31737 കോടിയുടെ ബാങ്ക്‌ നിക്ഷേപം
June 20, 2017

20-Jun-2017
മലപ്പുറം : ജില്ലയില്‍ 31737 കോടി രൂപയുടെ ബാങ്ക്‌ നിക്ഷേപമുള്ളതായി ബാങ്കിങ്‌ അവലോകന യോഗം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം 28663 കോടി രുപയുടെ നിക്ഷേപമാണുണ്ടായിരുന്നത്‌. 3074 കോടി രൂപയുടെ വര്‍ധനവാണ്‌ നിക്ഷേപത്തിലുണ്ടായത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 19046 കോടി രൂപ കടമായി നല്‍കിയിരുന്നു. ഈ വര്‍ഷം 19409 രൂപയും നല്‍കി. 363 കോടി രൂപയുടെ വര്‍ധനവാണ്‌ ഈ മേഖലയിലുണ്ടായത്‌. നിക്ഷേപ വായ്‌പാനുപാതം 2016 ല്‍ 66ഉം 2017ല്‍ 61 മാണ്‌. ഈ മേഖലയില്‍ മൈനസ്‌ അഞ്ച്‌ ശതമാനത്തിന്റെ കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
ജില്ലാ കലക്‌ടര്‍ അമിത്‌ മീണ ഉദ്‌ഘാടനം ചെയ്‌തു. ലീഡ്‌ ബാങ്ക്‌ ജില്ലാ മാനേജര്‍ കെ. അബ്‌ദുല്‍ ജബ്ബാര്‍, മലപ്പുറം കനറാബാങ്ക്‌ ആര്‍.ഒ നാസര്‍. കെ, ആര്‍.ബി.ഐ തിരുവനന്തപുരം മാനേജര്‍ ഹര്‍ളിന്‍ ഫ്രന്‍സിസ്‌ ചിരമ്മല്‍, ഡി.ഡി.എം നബാര്‍ഡ്‌ ജയിംസ്‌ പി. ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: