15-Jun-2017
മലപ്പുറം : ജില്ലയില്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പില്‍ വരുത്തി 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വില്‍പ്പന പൂര്‍ണമായും നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണക്യഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശുചിത്വ സമിതി യോഗം യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിക്കും. ഡെങ്കിപ്പനി ജില്ലയില്‍ വര്‍ദ്ധിക്കുന്നവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ മണ്ഡലതല അവലോകനയോഗം ചേരുവാനും ഡി.എം.ഒ യോട് ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷനിലെ ഓഫീസുകളല്നിന്നുണ്ടാകുന്ന ജൈവമാലിന്യങ്ങളെ സംസ്കരിക്കുന്നതിന് കാന്റീനിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനം സജ്ജമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ശുചിത്വ മിഷനോട് യോഗം നിര്‍ദ്ദേശിച്ചു.
പൊതുസ്ഥലങ്ങളില്‍ കോഴി മാലിന്യം വലിച്ചെറിയല്‍ നിയന്ത്രിക്കുന്നതിന് കോഴി വ്യാപാര സംഘടന ഭാരവാഹികളുടെ യോഗം ചേരാനും കോഴിവേസ്റ്റ് ഉപയോഗിച്ച് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചു. ശുചിത്വ മിഷന്റെ 2017-18 വാര്‍ഷിക പദ്ധതി യോഗം അംഗീകരിച്ചു.
ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, എ.ഡി.എം ടി. വിജയന്, നഗരസഭാ ചെയര്‍ പേഴ്സണ്‍ സി.എച്ച്. ജമീല, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.പി.ബാലഗോപാലന്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.