25-Jul-2017
മലപ്പുറം : ആഗസ്ത് 16 ന് കൊണ്ടോട്ടിയില്‍ തുടക്കമിടുന്ന ജില്ലാ കലക്ടറുടെ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചു തുടങ്ങി. ആഗസ്ത് അഞ്ചുവരെയാണ് പരാതി നല്‍കാനുള്ള അവസാന ദിവസം. വെള്ള കടലാസില്‍ പരാതി/അപേക്ഷകള്‍ നല്കിയാല് മതി. പരാതിക്ക് സര്‍വീസ് ഫീസായി 12 നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധന സഹായത്തിനുള്ള അപേക്ഷ, എ.പി.എല്‍-ബിപി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ പരിഗണിക്കില്ല. പൊന്നാനി ആഗസ്ത് 18 ന് തിരൂരങ്ങാടി 21 നിലമ്പൂര്‍ 23 പെരിന്തല്‍മണ്ണ 25 ഏറനാട് 29 തിരൂര്‍ 30 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ജനസമ്പര്‍ക്ക പരിപാടികളുടെ തീയതികള്‍.
ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഓഫിസുകളില്‍ പരാതി പരിഹാര ഇ-പോര്‍ട്ടല്‍ കൈാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പരിശീലനം നല്കി. ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. നോഡല്‍ ഓഫിസര്‍ക്ക് പുറമെ ഇത് കൈകാര്യം ചെയ്യുന്ന ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുത്തു. എന്‍.ഐ.സി. ജില്ലാ ഓഫിസര്‍ പ്രതീഷ് കെ.പി. ജൂണിയര്‍ സൂപ്രണ്ട് ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.