01-Dec-2016
മഞ്ചേരി: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി ഡിസംബര്‍ മൂന്നിന് പരിഗണിക്കും. ഇന്നലെ ഫയലിംഗിനായി വെച്ച കേസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ ഫരീദ മാജിദിന്റെ അഭാവത്തില്‍ മജ്സ്ട്രേറ്റ് ആര് ടി പ്രകാശ് മാറ്റി വെക്കുകയായിരുന്നു.