02-Jun-2017
മഞ്ചേരി: തിരുവനന്തപുരം എന്‍ക്വയറി കമ്മീഷന് സ്പെഷ്യല്‍ ജഡ്ജി എ ബദറുദ്ദീന്‍ മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും. മഞ്ചേരിയില്‍ ജില്ലാ ജഡ്ജിയായിരുന്ന എസ് എസ് വാസന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
വിരമിച്ച ജഡ്ജിക്ക് ജില്ലാ ബാര്‍ അസോസിയേഷനും കോടതി ജീവനക്കാരും യാത്രയയപ്പ് നല്കി. ബാര്‍ അസോസിയേഷന് പ്രസിഡണ്ട് ഇ എം കൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജഡ്ജിമാരായ കെ പ്രദീപ്, കെ എന്‍ സുജിത്ത്, കെ പി സുധീര്‍, എ വി നാരായണന്, സുരേഷ്കുമാര്‍ പോള്‍, വിന്‍സെന്റ് ചാര്‍ളി, മജിസ്ട്രേറ്റുമാരായ ആര് ടി പ്രകാശ്, റാഫേല്‍, ഹരിപ്രിയ പി നമ്പ്യാര്‍ പ്രസംഗിച്ചു. വിരമിച്ച ശിരസ്തദാര്‍ എന്‍ രമേശനും ചടങ്ങില്‍ യാത്രയയപ്പ് നല്കി.