Top Stories
ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ 300.2 പോയിന്റോടെ എടപ്പാള്‍ കീരീടം നേടി
November 30, 2016

30-Nov-2016
തേഞ്ഞിപ്പലം: മൂന്ന്‌ ദിവസങ്ങളിലായി തേഞ്ഞിപ്പലം കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ 300.2 പോയിന്റോടെ എടപ്പാള്‍ കീരീടം നേടി. 105.2 പോയിന്റോടെ വേങ്ങര സബ്‌ജില്ല രണ്ടാം സ്ഥാനം നേടിയപ്പോള്‍ 96 പോയിന്റുകളുമായി മങ്കടയാണ്‌ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്‌. 42 സ്വര്‍ണവും 26 വെള്ളിയും 10 വെങ്കലവും നേടിയാണ്‌ എടപ്പാള്‍ സുവര്‍ണ കിരീടം നിലനിര്‍ത്തിയത്‌. ഏഴ്‌ സ്വര്‍ണവും 16 വെള്ളിയും എട്ട്‌ വെങ്കലവുമാണ്‌ രണ്ടാം സ്ഥാനക്കാരായ വേങ്ങരയുടെ സമ്പാദ്യം. മൂന്നാം സ്ഥാനം നേടിയ മങ്കട ഉപജില്ല ഒമ്പത്‌ സ്വര്‍ണവും എട്ട്‌ വെള്ളിയും 12 വെങ്കലവും നേടി. എടപ്പാളിന്‌ ലഭിച്ച പോയിന്റുകളില്‍ 39 സ്വര്‍ണവും 20 വെള്ളിയും ആറ്‌ വെങ്കലവുമുള്‍പ്പടെ 261 പോയിന്റുകള്‍ കടകശ്ശേരി ഐഡിയില്‍ ഇ എച്ച്‌ എസ്‌ എസിന്റെ സംഭാവനയാണ്‌. 27 ന്‌ ആരംഭിച്ച മേള 28 ലെ ഹര്‍ത്താല്‍ മൂലം പകുതിയിലധികം ആദ്യ ദിവസം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. കാലിക്കറ്റ്‌ സര്‍വകലാശാല സിന്തറ്റിക്‌ ട്രാക്കില്‍ ഡിസംബര്‍ മൂന്നു മുതല്‍ ആറ്‌ വരെ സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കും. ഇതിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന്‌ ദീപശിഖാ പ്രയാണം നടക്കും.

തുടര്‍ച്ചയായി ഒമ്പതാം തവണയും സ്‌കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ പട്ടം നേടി ഐഡിയല്‍ കടകശ്ശേരി. പെരിയാപുരം സെന്റ്‌ മേരീസിന്‌ രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം രായിരിമംഗലം എസ്‌ എം എം എച്ച്‌ എസ്‌ എസിന്‌ ആണ്‌.

Share this post: