Top Stories
ജി എച്ച് എസ് എസ് പെരിന്തല്‍മണ്ണയില്‍ സ്റ്റുഡന്റ് പോ ലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ പ്രവേശനോത്സവവും ട്രാഫിക് ബോധവല്‍ക്കരണ പദ്ധതിയായ ശുഭയാത്രയും നടത്തി
June 02, 2017

02-Jun-2017

പെരിന്തല്‍മണ്ണ: ജി എച്ച് എസ് എസ് പെരിന്തല്‍മണ്ണയില്‍ സ്റ്റുഡന്റ് പോ ലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ പ്രവേശനോത്സവവും ട്രാഫിക് ബോധവല്‍ക്കരണ പദ്ധതിയായ ശുഭയാത്രയും നടത്തി. കവാടത്തിന് മുന്നിലുളള റോഡില്‍ കേഡറ്റുകള്‍ ഗതാഗത നിയന്ത്രണവും നവാഗതരെ സ്വാഗതം ചെയ്യുകയും ചെയ്തു. പ്രവേശനോത്സവം നവാഗതകര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജു കെ അബ്രഹാം ഉദ്ഘാടനം ചെയ്തു.
ട്രാഫിക് സബ്ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരന്റെ നേതൃത്വത്തില്‍ കേഡറ്റുകള്‍ ഡ്രൈവര്‍മാര്‍ക്ക് കാര്‍ഡ് വിതരണം നടത്തി. നിയമം പാലിച്ചവര്‍ക്ക് മധുരം വിതരണം ചെയ്തു.എ എസ് പി സുജിത് ദാസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

എസ് പി സി പദ്ധതിയിലെ അധ്യാപകരായ ഷാജിമോന്‍, ലിസമ്മ ഐസ ക്ക് എന്നിവരുടെയും ഇന്‍സ്‌പെക്ടര്‍മാരായ മനോജ് മംഗലശ്ശേരി, ആമിന ചോലക്കല്‍ എന്നിവരുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രധാന അധ്യാപികഡോ. ചന്ദ്രിക, പി ടി എ വൈസ് പ്രസിഡണ്ട് കെ ആര്‍ രവി പങ്കെടുത്തു.

പെരിന്തല്‍മണ്ണ ജി എച്ച് എസ് എസില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനോത്സവം നവാഗതര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി പെരിന്തല്‍മണ്ണ സി ഐ ഇന്‍സ്‌പെക്ടര്‍ സാജു കെ അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

Share this post: