Top Stories
ജി.എസ്‌.ടി ബോധവല്‍ക്കരണ വാഹന പ്രചാരണം തുടങ്ങി
June 28, 2017

28-Jun-2017
മലപ്പുറം : ജൂലൈ ഒന്ന്‌ മുതല്‍ ജി.എസ്‌.ടി നിലവില്‍ വരുന്നതിന്‌ മുന്നോടിയായി പൊതുജനങ്ങളെയും വ്യാപാരികളെയും ബോധവല്‍ക്കരിക്കുന്നതിനായി വാഹന പ്രചാരണം തുടങ്ങി. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍ കുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജൂണ്‍, 29,30 തീയ്യതികളില്‍ ജില്ലയിലെ പ്രധാനപ്പെട്ട നൂറോളം കേന്ദ്രങ്ങളില്‍ ജി.എസ്‌.ടി യെ പരിചയപ്പെടുന്ന ചോദ്യത്തര രീതിയിലുള്ള ഓഡിയോ പരിപാടി അവതരിപ്പിക്കും. 2005-06 മുതല്‍ 2010-11 വരെയുള്ള നികുതി കുടിശ്ശികയടച്ച്‌ പലിശ മുഴുവനും പിഴയുടെ 70 ശതമാനവും ഇളവ്‌ ലഭിക്കുന്ന ആംനസറ്റി സ്‌കീമിനെ ക്കുറിച്ചും വിശദീകരിക്കും.

Share this post: