Top Stories
ജി.എസ്‌.ടി മൈഗ്രേഷന്‍ ബോധവല്‍ക്കരണ ക്യാംപുകള്‍
December 27, 2016

27-Dec-2016

മലപ്പുറം : ജനുവരി ഒന്ന്‌ മുതല്‍ 15 വരെ നിലവില്‍ വാറ്റ്‌ രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ താല്‍ക്കാലിക ജി.എസ്‌.ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുള്ളതുകൊണ്ട്‌ ബോധവല്‍ക്കരണ പരിപാടി നടത്തുന്നു. ഡിസംബര്‍ 28-ന്‌ രാവിലെ 10 മണിക്ക്‌ നിലമ്പൂര്‍ വാണിജ്യനികുതി ഓഫീസിലും ഉച്ചയ്‌ക്ക്‌ രണ്ടിന്‌ മഞ്ചേരി വാണിജ്യനികുതി ഓഫീസിലും നടക്കും. 29-ന്‌ രാവിലെ 10 ന്‌ കോട്ടക്കല്‍ വാണിജ്യനികുതി ഓഫീസിലും ഉച്ചയ്‌ക്ക്‌ മൂന്നിന്‌ തിരൂര്‍ വ്യാപാരിഭവനിലും 30-ന്‌ രാവിലെ 10 ന്‌ പൊന്നാനി വാണിജ്യ നികുതി ഓഫീസിലും വൈകുന്നേരം മൂന്നിന്‌ തിരൂരങ്ങാടി വാണിജ്യനികുതി ഓഫീസിലും 31-ന്‌ രാവിലെ 10 ന്‌്‌ പെരിന്തല്‍മണ്ണ വാണിജ്യനികുതി ഓഫീസിലും നടക്കും. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ഈ ആവശ്യത്തിനായി ഹെല്‍പ്‌ ഡെസ്‌ക്‌ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ 0483 2737386.

Share this post: