Top Stories
ജി.എസ്‌.ടി മൈഗ്രേഷന്‍ ; വ്യാപാരിയോഗം 27ന്‌
December 25, 2016

25-Dec-2016

മലപ്പുറം : ജി.എസ്‌.ടി മൈഗ്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളുടെയും പ്രധാന വ്യാപാരികളുടെയും യോഗം ഡിസംബര്‍ 27-ന്‌ ഉച്ചക്ക്‌ രണ്ടിന്‌ ജില്ലാ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ചേരും.നിലവില്‍ വാറ്റ്‌ രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ ജനുവരി ഒന്ന്‌ മുതല്‍ 15 വരെ കാലാവധിക്കുള്ളില്‍ ജി.എസ്‌.ടി യിലേക്ക്‌ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മലപ്പുറം വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ജി.എസ്‌.ടി മൈഗ്രേഷന്‍ സഹായത്തിന്‌ ഹെല്‍പ്പ്‌ ഡെസ്‌ക്‌ തുടങ്ങിയിട്ടുണ്ട്‌. ഫോണ്‍ : 0483 2737386.

Share this post: