Top Stories
ജൂണ്‍ 5 സ്‌കൂളുകളില്‍ രക്ഷാകര്‍തൃ ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്നു
May 26, 2017

26-MAy-2017
മലപ്പുറം: അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിസ്ഥിതി ബോധവല്‍കരണത്തോടൊപ്പം രക്ഷാകര്‍തൃ ബോധവല്‍കരണവും സംഘടിപ്പിക്കുന്നു. അന്നേ ദിവസം എല്ലാ സ്‌കൂളുകളിലും ക്ലാസ്സ് പി.ടി.എ സംഘടിപ്പിക്കും. കുട്ടികളെ ശ്രദ്ധിക്കേണ്ടതില്‍ രക്ഷിതാക്കളുടെ പങ്കിനെ കുറിച്ച് ക്ലാസ്സ് പി.ടി.എകളില്‍ ചര്‍ച്ച ചെയ്യും.അതിനായി ‘സ്‌നേഹ പൂര്‍വ്വം രക്ഷിതാക്കളോട്’എന്ന പ്രത്യേക കൈ പുസ്തകം രക്ഷിതാക്കള്‍ക്കായി നല്‍കും. ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം 30ന് രാവിലെ 10ി മുതല്‍ അതാത് ബി.ആര്‍.സികളില്‍ നടക്കും. ഹൈസ്‌കൂളുകളിലെ 9-ാം ക്ലാസ്സ് വിജയഭേരി കോ-ഓഡിനേറ്റര്‍മാരും എല്‍.പി/യു.പി സ്‌കൂളില്‍ നിന്നും എസ്.ആര്‍.ജി കണ്‍വീനര്‍മാരുമാണ് ബിആര്‍സി തല പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. സ്‌നേഹ പൂര്‍വ്വം രക്ഷിതാക്കളോട് എന്ന രക്ഷിതാക്കള്‍ക്കുള്ള കൈപുസ്തകം ഹൈസ്‌കൂള്‍ പ്രധാനാധ്യാകരുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുധാകരന് നല്‍കി നിര്‍വഹിച്ചു.ഡിഡിഇ സഫറുള്ള വിജയഭേരി കോ-ഓഡിനേറ്റര്‍ ടി.സലീം ഐ.ടി അറ്റ് കോഡിനേറ്റര്‍ അബ്ദുല്‍ റഷീദ് സംസാരിച്ചു.

Share this post: