Top Stories
ജൂലൈ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും
June 15, 2017

14-Jun-2017

മലപ്പുറം: ജൂലൈ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും. ഗ്രാമപഞ്ചായത്ത് ഭരണ സമിതികളുടെ യും കാര്‍ഷിക വികസന സമിതികളു ടെയും നേതൃത്വത്തിലായിരിക്കും ദിനാചരണം. വരള്‍ച്ച, വെളളപ്പൊക്കം, ഉരുള്‍പ്പൊ ട്ടല്‍,മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാ ക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവി ആ ക്രമണം എന്നിവ കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിള ഇന്‍ഷുറന്‍ സിന്റെ പരിഗണനയില്‍ വരും. കാ യ്ഫലം നല്‍കുന്ന തെങ്ങൊന്നിന് ഒരു വര്‍ഷത്തേക്ക് രണ്ടു രൂപയാണ് പ്രീമിയം. നഷ്ടപരിഹാരത്തോത് 2000 രൂപയും. കറയെടുക്കുന്ന റബ്ബര്‍ മരത്തിന് മൂന്നു രൂപയാണ് ഒരു വര്‍ ഷത്തെ പ്രീമിയം. റബര്‍ മരം പൂര്‍ണ മായും നശിച്ചാല്‍ 1000 രൂപ നഷ്ട പരിഹാരമായി ലഭിക്കും.

നട്ടു കഴിഞ്ഞാല്‍ അഞ്ചു മാസത്തി നുളളില്‍ വാഴ ഇന്‍ഷുര്‍ ചെയ്യണം. വാഴ ഒന്നിന് മൂന്നു രൂപയാണ് പ്രീമിയം. കുലച്ച ശേഷമാണ് നഷ്ടപ്പെടുന്ന തെങ്കില്‍ നേന്ത്രനും കപ്പ വാഴയ്ക്കും 300 രൂപയും ഞാലിപ്പൂവന് 200 രൂപയും മറ്റിനങ്ങള്‍ക്ക് 75 രൂപയും ലഭിക്കും. കുലയ്ക്കാത്ത വാഴയ്ക്കും നഷ്ട പരിഹാരമുണ്ട്. 25 സെന്റ് സ്ഥലത്തെ നെല്‍കൃഷിക്ക് 25 രൂപ മാത്രമാണ് പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുളളില്‍ ഇന്‍ഷുര്‍ ചെയ്യ ണം. നട്ട് ഒന്നര മാസത്തിനുളളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ 25 സെന്റിന് 1500 രൂപയും 45 ദിവസത്തിന് ശേഷമാണെങ്കില്‍ 3500 രൂപയും നഷ്ട പരിഹാരം നല്‍കും.ഇങ്ങനെ ഓരോ വിളയ്ക്കും വര്‍ദ്ധിച്ച തോതിലുളള ആനുകൂല്യമാണ് വിള ഇന്‍ഷുറന്‍ സിലൂടെ ലഭിക്കുക. വിള കള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ രണ്ട ാഴ്ചയ്ക്കകം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷി ക്കണം. പൂര്‍ണനാശത്തിനാണ് നഷ്ട പരിഹാരം നല്‍കുക. കൃഷിഭവനിലാണ് വിള ഇന്‍ഷുറന്‍സ് ചെയ്യുന്നതിനുളള അപേക്ഷ നല്‍കേണ്ടത്.

Share this post: