09-Mar-2016
വള്ളിക്കുന്ന് : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ജെ.സി.ഐ. വള്ളിക്കുന്ന് പരപ്പനാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് പ്രശസ്ത പൊതു പ്രവര്‍ത്തകയായ കാഞ്ചന മലയെ ആദരിച്ചു. ജെ.സി.ഐ. വള്ളിക്കുന്ന് പരപ്പനാടിന്റെ പ്രസിഡന്റ് ജെ.സി. കൃഷ്ണദാസ് ചേലകോട്, സെക്രട്ടറി ഡോ.ലാലു കിഴെപ്പാട്ട്, ജെ.സി.ഐ.യുടെ 2015 ലെ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീ.അനൂപ് വെട്ടിയാട്ടില്‍, ജെ.സി.ഐ. വള്ളിക്കുന്നിന്റെ സ്ഥാപക പ്രസിഡന്റ് ജെ.സി. മുരളീധരന്, ജെ.സി.ഐ. സോണ്‍ 21 വൈസ് പ്രസിഡന്റ് ജെ.സി.അഡ്വ.സിദ്ധീഖ് , ജെ.സി. കാര്ത്തികേയന്, ജെ.സി. അനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ആനങ്ങാടിയില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് കൃഷ്ണദാസ് കാഞ്ചനമാലയെ പൊന്നാട അണിയിച്ചു.