Top Stories
ജൈവകൃഷി പദ്ധതി: കരാര്‍ വ്യസ്ഥയില്‍ നിയമനം
June 22, 2017

22-Jun-2017
മലപ്പുറം : ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ജൈവകൃഷി പദ്ധതിയിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നോളജി മാനേജരേയും ഫെസിലിറ്റേറ്ററേയും (ഒന്ന്‌ വീതം) നിയമിക്കുന്നു. ടെക്‌നോളജി മാനേജര്‍ക്ക്‌ ഡിഗ്രി (അഗ്രികള്‍ച്ചര്‍ )/പി.ജി (അഗ്രികള്‍ച്ചര്‍) യോഗ്യതയും ഫെസിലിറ്റേറ്റര്‍ക്ക്‌ വി.എച്ച്‌.എസ്‌.ഇ (അഗ്രി)യും, ഓര്‍ഗാനിക്‌ ഫാമിങില്‍ ഡിപ്ലൊമയും കംപ്യൂട്ടര്‍ അറിവും ഉണ്ടായിരിക്കണം. ടെക്‌നോളജി മാനേജര്‍ക്ക്‌ 25000 രൂപയും ഫെസിലിറ്റേറ്റര്‍ക്ക്‌ 13000 രൂപയും പ്രതിമാസ വേതനം ലഭിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 29ന്‌ രാവിലെ 10ന്‌ മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തണം. ഫോണ്‍ 0483 2734916.

Share this post: