Top Stories
ടീം ‘ടാക്‌സസ്‌’ സംഗമവും യാത്രയയപ്പും
June 04, 2017

04-Jun-2017

മലപ്പുറം : ജില്ലയിലെ വാണിജ്യ നികുതി ജീവനക്കാരുടെ കൂട്ടായ്‌മ യാത്രയയപ്പ്‌, ഉന്നതവിജയം നേടിയവര്‍ക്ക്‌ ആദരം, ജീവനക്കാരുടെ കുടുംബസംഗമം എന്നിവ നടത്തി. പരിപാടികളുടെ ഉദ്‌ഘാടനവും വിരമിക്കുന്ന പൊന്നാനി വാണിജ്യനികുതി ഓഫീസര്‍ പി. ഭാര്‍ഗ്ഗവന്‍പിള്ളയ്‌ക്ക്‌ ഉപഹാരസമര്‍പ്പണവും ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ നേടിയ ഇന്‍സ്‌പെക്‌ടര്‍ ശ്യാം കൃഷ്‌ണന്‌ അവാര്‍ഡ്‌ ദാനവും അധ്യക്ഷതയും ടീം ടാക്‌സസ്‌ ചെയര്‍മാന്‍ അബ്‌ദുള്‍ ലത്തീഫ്‌ നിര്‍വ്വഹിച്ചു. ജീവനക്കാരുടെ മക്കളില്‍ നിന്ന്‌ എല്‍.എസ്‌.എസ്‌, എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു, പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാവിരുന്നും നടന്നു.
ജന.കണ്‍വീനര്‍ ടി.പി. സുബ്രഹ്മണ്യന്‍, ട്രഷറര്‍ മുഹമ്മദലി പോത്തുകാടന്‍, അസി. കമ്മീഷണര്‍മാരായ ജോസഫ്‌. പി.കെ, എ.കെ. ജയകൃഷ്‌ണന്‍, കെ. മാലതി, ഷിബിന്‍ സന്ദീപ്‌, ഓഫീസര്‍മാരായ കെ. മുഷ്‌താഖ്‌ അലി, ബാബു യൂസഫ്‌ അലി, സി. ബ്രിജേഷ്‌, എന്‍. ഹരികുമാര്‍, എന്‍. ഹരിദാസന്‍, വി.പി. യൂസഫ്‌ ഇന്‍സ്‌പെക്‌ടര്‍ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this post: