Top Stories
ടോക്കൺ കിട്ടിയില്ല ജനങ്ങൾ ബാങ്കിന്റെ അകത്ത് കയറി ബഹളം വെച്ചു
November 30, 2016

sbt-tgi30-Nov-2016

തിരുരങ്ങാടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂരിന്റെ തിരുരങ്ങാടി ശാഖയില്‍ ഇന്നെലെ രാവിലെ 10 മണി മുതൽ 12 വരേ ബാങ്കിൽ ടോക്കൺ കിട്ടാത്തതിനെ തുടർന്ന് നൂറോളം വരുന്ന ആളുകൾ ബാങ്കിന്റെ അകത്ത് കയറി ബഹളം വെച്ചു. ബാങ്കിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വന്നവരും ടോക്കനായി വന്നവരും ഇതിൽ പെടും. ബാങ്കിന്റെ സർക്കാർ ഇടപാടുകൾ നടത്തുന്ന ഭാഗത്താണ് ആളുകൾ തളളി കയറിയത് ചെറിയ തോതിൽ ഫർണിച്ചറുകൾക്ക് കേട് പറ്റിയതായി ജിവനക്കാർ പറഞ്ഞു. തിരുരങ്ങാടി പോലിസ് എത്തിയെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച്ച ഹർത്താലായിട്ടും എസ്- ബി -ടി യിൽ തിരക്കിന്ന് ഒരു കുറവും ഇല്ലായിരുന്നു.എന്നാൽ ഹർത്താൽ ദിനത്തിലും ബാങ്കിൽ ടോക്കൺ കോടുത്തതായി ബാങ്ക് ജീവനക്കാർ അറിയിച്ചു .ബാങ്കിൽ വരുന്നവരുടെ പരാതി ഇങ്ങനെയാണ്. ഈ നോട്ടുമാറ്റൽ പ്രശ്നം വന്നതിന്നു ശേഷം വൈകുന്നേരം 6.മണി വരേ ആയിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത് . ഇപ്പോൾ സമയം 4 മണിആയി ച്ചുരിക്കിയതും പരാതി ഉയര്‍ന്നിരിക്കുന്നു ആളുകൾക്കിടയിൽ. ജില്ലയിലെ മിക്ക ബാങ്കുകളും 6.മണി വരേ പ്രവർത്തിക്കുന്നുണ്ട് തിരുരങ്ങാടി ശാഖയിൽ മാത്രമാണല്ലോ ഇങ്ങെനേ എന്ന് ബാങ്ക് ജീവനക്കാരോട് ബാങ്കിൽ വന്നവർ ചോദിച്ചു. അപ്പോൾ ബാങ്ക് ഞങ്ങൾ അടച്ച് പോകുന്നത് 8 മണിക്കാണ് എന്ന് ജിവനക്കാർ പറയുന്നു. അങ്ങനെ വിണ്ടും തിരുരങ്ങാടി പോലിസ് എത്തി വ്യാഴ്ച്ചയിലേക്കുള്ള 100 ടോക്കൺ കോടുത്ത് പ്രശ്നം പരിഹരിച്ചു

Share this post: