08-Dec-2016
മലപ്പുറം: കെ എസ് ആര് ടി സിയില്‍ നവംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയില്‍ പ്രതിഷേധ പ്രകടനം നടത്തി. വി പി കുഞ്ഞു, എന്‍ കെ ഫൈസല്‍, നസീര്‍ അയമോന്‍, ഉമറുല്‍ ഫാറൂഖ്, അറുമുഖന് പുതിയേടത്ത് നേതൃത്വം നല്കി. എടപ്പാള്‍ റീജ്യണല്‍ വര്‍ക്ക്ഷോപ്പിലെ പ്രകടനത്തിന് ശിവദാസന്‍ പി കെ, സി എച്ച് അനീസ്, സത്യപാല്‍, സജീവ്, ബഷീര്‍ നേതൃത്വം നല്കി.
ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് ആര് ടി സി ഡിപ്പോകള്‍ക്ക് മുന്പിവല്‍ ധര്‍ണ്ണ നടത്താനും കരിദിനം ആചരിക്കാനും യോഗം തീരുമാനിച്ചു.