Top Stories
ട്രാന്‍സ്‌ഫോര്‍മര്‍ ഉദ്ഘാടനം
July 02, 2017

02-Jul-2017
വേങ്ങര:രൂക്ഷമായ വോള്‍ട്ടേജ് പ്രശ്‌നം അനുഭവിച്ചിരുന്ന ചുളളിപ്പറമ്പ് കുറുവില്‍ കുണ്ട് മേഖലയിലെ താമസക്കാര്‍ക്ക് ഇനി ആശ്വസിക്കാം. പുതുവെളിച്ചം പകരാന്‍ ജില്ലാപഞ്ചായത്ത് ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍, പുതിയ വൈദ്യുതി ലൈന്‍ എന്നിവ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി, വാര്‍ഡ് അംഗം എ.കെ നഫ്‌സിദ സലിം, പി.ടി മുഹമ്മദലി ഹാജി, കെ ഷുക്കൂര്‍ കല്ലന്‍, റിട്ട. എ.ഇ.ഒ കെ. മുഹമ്മദലി, പി. അബ്ദുറഹിമാന്‍, പി. സിദ്ധീഖ്, കെ. ഫാസില്‍, എഞ്ചിനിയര്‍ എ. വിജയന്‍ എ.കെ സലിം എന്നിവര്‍ പ്രസംഗിച്ചു.

Share this post: