Top Stories
തകര്‍ന്ന പാലം പുനര്‍ നിര്‍മിക്കുന്നില്ലെന്ന്‌
December 08, 2016

07-Dec-2016

വളപുരം : വര്‍ഷങ്ങളായി തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മിക്കുന്നില്ലെന്ന്‌ പരാതി. വളപുരം ആന്തൂര്‍ക്കടവ്‌ മോതിരപൊറ്റ ശിവക്ഷേത്രം റോഡിലെ പാലമാണ്‌ വര്‍ഷങ്ങളായി തകര്‍ന്ന്‌ അപകട ഭീഷ ണിയിലായിട്ടുള്ളത്‌. പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അന്നത്തെ ബ്ലോക്ക്‌ മെമ്പറായിരുന്ന പി ടി ഫാത്വിമത്ത്‌ സുഹ്‌റയുടെ പ്രത്യേക താത്‌പര്യപ്രകാരം നിര്‍മിച്ച ഈ പാലം വളപുരം ചെമ്മല മാനങ്ങനാട്‌ പ്രദേശ ങ്ങളിലുള്ള ഭക്ത ജനങ്ങള്‍ക്കും നാട്ടു കാര്‍ക്കും മോതിരപൊറ്റ ശിവ ക്ഷേത്ര ത്തിലേക്കും മോതിര പൊറ്റയിലേക്കു മുള്ള എളുപ്പവഴിയായിരുന്നു. വര്‍ഷ ങ്ങള്‍ക്ക്‌ മുന്‍പ്‌ പുഴവെള്ളം ഉയര്‍ന്ന തോടെയാണ്‌ പാലത്തിന്റെ സംരക്ഷ ണ ഭിത്തികള്‍ തകര്‍ന്ന്‌ പാലം അപ കടത്തിലായത്‌. പാലം പുതുക്കി പ്പണിത്‌ റോഡ്‌ നിര്‍ മാണം പൂര്‍ത്തികരി ക്കുന്ന വിഷയം നാട്ടുകാര്‍ പലതവണ അധി കൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഭരണ സമിതി ഈ വിഷയ ത്തില്‍ ശ്രദ്ധ കൊണ്ട്‌ വരുന്നില്ലെന്ന്‌ നാട്ടുകാര്‍ക്ക്‌ ആക്ഷേപമുണ്ട.്‌

Share this post: