Top Stories
തടിയുത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം
August 21, 2016

21-Aug-2016
സ്വാകാര്യ ഭൂമിയിലെ തടിയുല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാട, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനാണ് സഹായം. തൈകളുടെ എണ്ണമനുസരിച്ച് മൂന്നുതലങ്ങളിലായി രണ്ട് ഗഡുക്കളായാണ് സഹായം. അതായത് 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപയ്ക്കും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപയ്ക്കും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപയ്ക്കും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ നല്‍കും. ) കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും മലപ്പുറം /നിലമ്പൂര്‍ സോഷല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസുകളിലും ളീൃലേെ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബര്‍ 15നകം മലപ്പുറം / നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ക്ക് നല്‍കണം.

Share this post: