Top Stories
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാമൂഹിക ഓഡിറ്റ്‌ ആരംഭിച്ചു
November 25, 2016

25-Nov-2016
മലപ്പുറം: ജില്ലയിലെ പള്ളിക്കല്‍, അമരമ്പലം ഗ്രാമ പഞ്ചായത്തുകളില്‍ സാമൂഹിക ഓഡിറ്റ്‌ ആരംഭിച്ചു. സാമൂഹിക ഓഡിറ്റിനായി ജില്ലയില്‍ രണ്ട്‌ പഞ്ചായത്തുകളാണ്‌ തിരെഞ്ഞെടുത്തിരുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ സുതാര്യത ഉറപ്പു വരുത്താനും എത്രത്തോളം ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായെന്നു കണ്ടെത്താനും നിര്‍ദേശങ്ങളും നിഗമനങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനുമാണ്‌ ഓഡിറ്റ്‌. വിവിധ മാനദണ്ഡ പ്രകാരം തിരഞ്ഞെടുത്ത 15 പേര്‍ ഒരു പഞ്ചായത്തില്‍ നിന്ന്‌ ഓഡിറ്റ്‌ പ്രക്രിയയില്‍ പങ്കെടുക്കുന്നു. കേരള ലോക്കല്‍ ഗവ. സര്‍വീസ്‌ ഡെലിവറി പ്രോജക്‌ട്‌ മുഖേനയാണ്‌ ഓഡിറ്റ്‌ നടക്കുന്നത്‌.

Share this post: