19-Jul-2017
തിരൂര്‍: തലക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍(കാരയില്‍)നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ജയം. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.നൂര്ജ്ജഹാന് എഴുപത്തേഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.ഫ്.സ്ഥാനാര്‍ത്ഥി 122 വോട്ടുകള്‍ക്ക് ജയിച്ച വാര്‍ഡാണ് കാരയില്‍. യു.ഡി.എഫ്.മെമ്പര്‍ രാജിവച്ചതിനെ തുടര്‍ന്ന് നടത്തിയ ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ആകെ പോള്‍ ചെയ്തത്-1066, എല്‍.ഡി.എഫ്.-550, യു.ഡി.എഫ്.-473, യു.ഡി.എഫ്.വിമതന്-43 എന്നിങ്ങനെയാണ് വോട്ടിംഗ് നില.