Top Stories
തീരദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുഹമ്മദ് അബ്ദുറിമാന്‍ ചാരിറ്റബിള്‍ ഫോറം
June 28, 2017

28-Jun-2017
താനൂര്‍: തീരദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുഹമ്മദ് അബ്ദുറിമാന്‍ ചാരിറ്റബിള്‍ ഫോറം. ട്രോളിംഗ് നിരോധനം മൂലം പ്രയാസപ്പെടുന്ന തീരദേശവാസികള്‍ക്ക് ഫോറത്തിന്റെ റിലീഫ് പ്രവര്‍ത്തനം ആശ്വാസമായി. നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ മരുന്ന് വിതരണം വൈ പി ലത്തീഫ് ഉദ്ഘാടനം ചെയ്തു. പുതിയ കടപ്പുറത്ത് നടത്തിയ റംസാന്‍ റിലീഫ് വിതരണ ചടങ്ങില്‍ സി പി ഉമ്മര്‍, എടക്കാപ്പുറത്ത് റഹ്മാന്‍, ചാപ്പപടിയില്‍ പ്രസന്നക്കുമാരി, വി എം പറമ്പില്‍, ഒ രാജന്‍, എം പി ആഷിഖ്, മരക്കാര്‍ കടപ്പുറത്ത്, സി എം ഷംസുദ്ദീന്‍ സംബന്ധിച്ചു. ഓടക്കല്‍ അക്ബര്‍, എം കെ മസ്ഹുദ് നേതൃത്വം നല്‍കി.

Share this post: