Top Stories
തുഞ്ചന്‍ സാംസ്‌കാരിക പവലിയന്‍ ശിലാസ്ഥാപനവും സാംസ്‌കാരിക കൂട്ടായ്‌മയും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
May 28, 2017

28-May-2017

മലപ്പുറം : മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തയ്യാറാക്കുന്ന സാസ്‌കാരിക പവലിയന്‍ ശിലാസ്ഥാപനവും സാസ്‌കാരിക കൂട്ടായ്‌മയും മെയ്‌ 29 ന്‌ രാവിലെ 10 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ സഹകരണ, ടൂറിസം, ദേവസ്വം വകുപ്പു മന്തി. കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുഞ്ചന്‍ സ്‌മാരക ട്രസ്റ്റ്‌ ചെയര്‍മാന്‍, എം.ടി.വാസുദേവന്‍ നായര്‍ ആമുഖഭാഷണം നടത്തും

തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന വിജയദശമി പോലുള്ള സാസ്‌കാരിക ഉത്സവങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ളവര്‍ക്കുള്ള സാസ്‌കാരി പ്രദര്‍ശനത്തിനാണ്‌ പവലിയന്‍ തയ്യാറാക്കുന്നത്‌. മലയാള അക്ഷരങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി തനത്‌ രീതിയില്‍ തയ്യാറാക്കുന്ന പവലിയനുള്ളില്‍ ഏകദേശം 60 സ്റ്റാളുകളാണ്‌ ഉണ്ടാവുക. ഒരു പ്രധാന എക്‌സിബിഷന്‍ ബ്ലോക്കും രണ്ട്‌ അഡീഷണ്‍ല്‍ ബ്ലോക്കുകളുമാണ്‌ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. ബ്‌ളോക്കുകളുടെ ചുവരുകള്‍ മലയാള അക്ഷരങ്ങള്‍ കൊണ്ട്‌ ശില്‍പങ്ങള്‍ തീര്‍ത്ത്‌ തികച്ചും കേരളീയമാക്കും. വിവിധ ആവിശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്ന രീതിയലാണ്‌ സ്റ്റാളുകള്‍ തയ്യാറാക്കുന്നത്‌. ടൂറിസം വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ നടത്തുന്ന പദ്ധതിക്ക്‌ രണ്ട്‌ കോടി രൂപയാണ്‌ വിലയിരുത്തിയിരിക്കുന്നത്‌. .
തുഞ്ചന്‍ സ്‌മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്‌ഘാടനം സ്‌പീക്കര്‍. പി.ശ്രീരാമകൃഷ്‌ണന്‍ നിര്‍വഹിക്കും. സാംസ്‌കാരിക,പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി.എ.കെ.ബാലന്‍.തദ്ദേശ സ്വയം ഭരണവകുപ്പ്‌ മന്ത്രി ഡോ.കെ.ടി ജലീല്‍ പ്രതിപക്ഷ ഉപനേതാവ്‌ ഡോ.എം.കെ. മുനീര്‍, ഇ.ടി.മുഹമ്മദ്‌ബഷീര്‍, എം.പി, ജില്ലയിലെ എം.എംല്‍.എമാര്‍, തുഞ്ചത്ത്‌ എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല. വൈസ്‌ ചാന്‍സലര്‍ കെ.ജയകുമാര്‍, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍, അമിത്‌ മീണ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ ഭരണകൂടം,ടൂറിസം ഇന്‍ഫര്‍മേഷന്‍-പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ എന്നിവരാണ്‌ പരിപാടിയുടെ സംഘാടകര്‍.

Share this post: