Top Stories
തൃക്കലങ്ങോട് പഞ്ചായത്തില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്
July 25, 2017

25-Jul-2017
മഞ്ചേരി: പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച പ്രസിഡണ്ടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. സുമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിനും പദ്ധതിയില്‍ നിന്നും എസ് സി കുടുംബങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കിയതിലും ഗുണഭോക്താവിന് റേഷന്‍കാര്‍ഡ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനുമായി പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയമാണ് പ്രസിഡണ്ട് തടഞ്ഞത്. ഇതോടെ യോഗം ബഹളമയമാകുകയും പ്രതിപക്ഷം ഇറങ്ങി പോകുകയുമായിരുന്നുത യു ഡി എഫ് അംഗങ്ങളായ എന്‍ പി മുഹമ്മദ്, വിജീഷ് എളങ്കൂര്‍, ഇ എ സലാം, യുസഫ് മേച്ചേരി, വേണു പ്രാക്കുന്ന്, മജീദ് പാലക്കല്‍, മഞ്ജുഷ ആമയൂര്‍, ഷഹര്‍ബാനു, പി നുസൈബ, രഞ്ജിമടീച്ചര്‍, റജുല കുട്ടശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇറങ്ങിപ്പോക്ക്.

Share this post: