Top Stories
തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് നിയന്ത്രണം: റാലികളും യോഗങ്ങളും വിഡിയോയില്‍ പകര്‍ത്തും
April 24, 2016

23, April 2016
മലപ്പുറം : സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രകടനങ്ങളും പൊതുയോഗങ്ങളും വിഡിയോയില്‍ പകര്ത്തി സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലയിലെത്തിയ ചെലവ് നിരീക്ഷകര്‍ നിര്ദേ്ശിച്ചിട്ടുണ്ട്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വേദി, പ്രസംഗ പീഠം, കട്ടൗട്ടുകള്‍, കസേരകള്‍, മറ്റ് ഫര്ണിമച്ചര്‍, ബാനര്‍, പോസ്റ്റര്‍, ഉപയോഗിക്കുന്ന വാഹനങ്ങള്‍, അവയുടെ മോഡല്‍, ഭക്ഷണ വിതരണം, ലൈറ്റുകള്‍, ലൗഡ് സ്പീക്കര്‍, മറ്റ് പ്രചാരണ മാധ്യമങ്ങള്‍ എന്നിവ വ്യക്തമായി കാണുന്ന വിധത്തിലാണ് വിഡിയോ റിക്കോഡിങ് നടത്തുക. മാതൃകാപെരുമാറ്റച്ചട്ടം ലംഘനമുണ്ടായെന്ന് പരിശോധിക്കുന്നതിന് സ്ഥാനാര്ഥിതയുടേയും മറ്റുള്ളവരുടെയും പ്രസംഗവും മുഴുവനായി റിക്കാര്ഡ്് ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണം പകര്ത്തുവന്നതിന് ഓരോ നിയോജക മണ്ഡലത്തിലും വിഡിയോ സര്വെരലന്സ്ു ടീമിനേയും വിഡിയോ പരിശോധിച്ച് മാതൃകാ പെരുമാറ്റചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കുന്നതിന് വിഡിയോ വ്യൂയിങ് ടീമിനേയും നിയോഗിച്ചിട്ടുണ്ട്. നിശ്ചിത മാതൃകയിലുള്ള ഷീറ്റിലാണ് സര്വെ്ലന്സ്യ ടീം വിവരങ്ങള്‍ സമര്പ്പി ക്കുക. പൊതുമരാമത്ത് നിരത്ത് വിഭാഗം, ഇന്ഫ‍ര്മേതഷന്‍ – പബ്‌ളിക് റിലേഷന്സ് വകുപ്പ്, കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്റ്ററേറ്റ് ഓഫ് അഡ്‌വെര്ടൈരസിങ് ആന്ഡ്ര വിഷ്വല്‍ പബ്‌ളിസിറ്റി (സി.എ.വി.പി) എന്നിവരുടെ പ്രചാരണ നിരക്കുകള്‍ പ്രകാരമാണ് പ്രചാരണത്തിന് തുക ചെലവഴിക്കാന്‍ അനുമതി നല്കികയിരിക്കുന്നത്. സ്ഥാനാര്ഥിുയുടെ ചെലവ് രജിസ്റ്ററും ഷാഡോ ഒബ്‌സര്വേിഷന്‍ രജിസ്റ്ററുമായി താരതമ്യം ചെയ്ത് നിരക്കുകളില്‍ എക്‌സ്‌പെന്ഡിമച്ചര്‍ ഒബ്‌സര്വതര്‍ വ്യത്യാസം കണ്ടെത്തിയാല്‍ റിട്ടേണിങ് ഓഫീസര്‍ സ്ഥാനാര്ഥിമയോട് വിശദീകരണം ആവശ്യപ്പെടും. അതിനാല്‍ സ്ഥാനാര്ഥി്കളും രാഷ്ട്രീയ പാര്ട്ടി കളും പ്രചാരണ ചെലവ് നിയന്ത്രിക്കുന്നതിന് ജാഗ്രത പുലര്ത്ത ണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എക്‌സ്‌പെന്ഡിലച്ചര്‍ ഒബ്‌സര്വതര്മാറരായ അമിത് ദൊരെരാജു, രവീന്ദ്ര ബെനകട്ടി, സഞ്ജയ് ദിവാരെ എന്നിവര്‍ ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി ചര്ച്ചജ നടത്തി.

Share this post: