Top Stories
തെരുവുനായകളുടെ ആക്രമണത്തില്‍ പശുവിന്‌ പരിക്കേറ്റു
December 12, 2016

street-dogs-112-Dec-2016

മലപ്പുറം: തെരുവുനായകളുടെ ആക്രമണത്തില്‍ പശുവിന്‌ പരിക്കേറ്റു. വഴിയാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ പശുവിന്റെ ജീവന്‍ രക്ഷിക്കാനായി. ഇന്നലെ എടപ്പാള്‍ കുണ്ടയാറിലാണ്‌ പത്തോളം വരുന്ന നായ്‌ക്കള്‍ പശുവിനെ ആക്രമിച്ചത്‌. പശുവിന്റെ കരച്ചില്‍ അതു വഴി കടന്ന്‌ പോയ ബൈക്ക്‌ യാത്രികരുടെ ശ്രദ്ധയില്‍പെടുകയും അവര്‍ നായകളെ ഓടിച്ചതിനാല്‍ പശുവിന്റെ ജീവന്‍ രക്ഷിക്കാനായി.മേഖലയില്‍ വന്‍തോതില്‍ അറവ്‌ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ അവ ഭക്ഷിക്കുന്നതിനായി എത്തുന്ന നായ്‌ക്കളുടെ എണ്ണവും കൂടുതലാണ്‌. നാട്ടുകാര്‍ പല തവണ അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും കോഴി അവശിഷ്ടങ്ങളുള്‍പടെയുള്ള അറവ്‌ മാലിന്യങ്ങള്‍ തള്ളുന്നത്‌ തടയാന്‍ സാധിച്ചിട്ടില്ല.അറവ്‌ മാലിന്യങ്ങള്‍ ഭക്ഷിച്ച്‌ ശീലിച്ച തെരുവ്‌ നായ്‌ക്കള്‍ വളര്‍ത്ത്‌ മൃഗങ്ങളെ ആക്രമിക്കാനാരംഭിച്ചിരിക്കുകയാണ്‌ വിഷയത്തില്‍ അധികൃതരുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്‌ നാട്ടുകാര്‍.

Share this post: