Top Stories
തേക്ക് മോഷണം: രണ്ട് പ്രതികള്‍ക്ക് ശിക്ഷ
December 31, 2016

31-Dec-2016

മഞ്ചേരി: ആനക്കയം പഞ്ചായത്തി ലെ കടലുണ്ടി പുഴയുടെ തീരത്തുള്ള കോട്ടമണ്ണയിലെ പുറം പോക്ക് ഭൂമിയില്‍ നിന്നും തേക്ക് മരം മോഷ്ടിച്ച കേസില്‍ രണ്ടു പേരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു.
കേസിലെ ഒന്നാം പ്രതിയായ പുള്ളിയിലങ്ങാടി കുമ്മങ്ങാട്ടുപറമ്പ് പേങ്ങാടന്‍ അലി അക്ബര്‍ (31), മൂന്നാം പ്രതി മങ്കട കോഴിപ്പറമ്പ് വെള്ളില മഠത്തില്‍ അനില്‍കുമാര്‍ എന്നിവരെയാണ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ ശി ക്ഷിച്ചത്. തേക്ക് മോഷ്ടിച്ച ഒന്നാം പ്രതിക്ക് ആറുമാസത്തെ തടവും മോഷണ വസ്തു ചുളു വിലക്ക് വാ ങ്ങിയ മൂന്നാം പ്രതിക്ക് നല്ല നടപ്പും ആണ് ശിക്ഷ. എട്ടു പ്രതികളില്‍ 2, 7 പ്രതികള്‍ ഒളിവിലാണ്. മറ്റുള്ളവരെ കോടതി വെറുതെ വിട്ടു.2008 സെപ് തംബര്‍ 14, ഡിസംബര്‍ 18,28, 2009 ഫെബ്രുവരി 8 തിയ്യതികളിലായി ലക്ഷക്കണക്കിന് രൂപ വിലവരുന്ന തേക്ക്, ഈട്ടി മരങ്ങളാണ് ഇവിടെ നിന്ന് കളവു പോയിരുന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച ആര്‍ ഡി ഒ, തഹസില്‍ദാര്‍, പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നൂറിലധികം മരക്കുറ്റികള്‍ കണ്ടെത്തിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് മരം മുറി നടക്കുന്നതെന്നും ഇതിനായി പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

Share this post: