30-Nov-2016
മഞ്ചേരി: മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പടുക്ക വനത്തിലെ ഷെഡുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്ത തൊണ്ടി മുതലുകള്‍ ഇന്നലെ പൊലീസ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. മൂന്ന് ഷെഡുകളില്‍ നിന്നുള്ള വസ്തുക്കളാണ് ഇന്നലെ ഹാജരാക്കിയത്. ഇതില്‍ പിസ്റ്റള്‍, തിരകള്‍ തുടങ്ങി നിരവധി തൊണ്ടികള്‍ ഉള്‍പ്പെടും. അവശേഷിച്ച മൂന്ന് ഷെഡുകളില്‍ നിന്ന് കണ്ടെടുത്ത അരി, പാത്രങ്ങള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയവ ഇന്ന് കോടതിയിലെത്തിക്കും.