Top Stories
തൊണ്ടി സാധനങ്ങള്‍ കോടതി കസ്റ്റഡിയില്‍
December 01, 2016

01-Dec-2016

മഞ്ചേരി: മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട നിലമ്പൂര്‍ പടുക്ക വനത്തിലെ ഷെഡുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്ത തൊണ്ടി മുതലുകള്‍ ഇന്നലെ പൊലീസ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. മൂന്ന് ഷെഡുകളില്‍ നിന്നുള്ള വസ്തുക്കളാണ് ഇന്നലെ ഹാജരാക്കിയത്. ഇതോടെ ആറു ഷെഡ്ഡുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്ത വസ്തുക്കളെല്ലാം കോടതിയിലെത്തി. ഇതില്‍ പിസ്റ്റള്‍, തിരകള്‍, ലാപ്‌ടോപ്പ്, സെളാര്‍ പാനലുകള്‍, ബാറ്ററി, റേഡിയോ, പ്രിന്റര്‍, ചെമ്പുപാത്രങ്ങള്‍, ഉരുളി, ചീനച്ചട്ടി, അരി, ടെന്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ടാര്‍പോളിനുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ക്രൈം ബ്രാഞ്ച് പൊലീസാണ് ഇവ കോടതിയില്‍ ഹാജരാക്കിയത്.

Share this post: