Top Stories
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം: ലോക്കല്‍ കംപ്ലെയിന്റ് കമ്മിറ്റി സിറ്റിങ് ഇന്ന്
April 16, 2016

16, April 2016
മലപ്പുറം : തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം രൂപവത്കരിച്ച ലോക്കല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ഇന്ന് (ഏപ്രില്‍ 16) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേരും. ചെയര്‍പേഴ്‌സന്‍ കെ.പി. മറിയുമ്മ, അംഗങ്ങളായ കെ.എം. ഗരിജ, അഡ്വ. സുജാത എസ്. വര്‍മ്മ, കെ. വിശാലാക്ഷി എന്നിവര്‍ പങ്കെടുക്കും. കമ്മിറ്റിക്ക് നേരത്തെ ലഭിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തുന്നത് കൂടാതെ പുതിയ പരാതികളും കമ്മിറ്റി സ്വീകരിക്കും. പൊതു – സ്വകാര്യ മേഖലകളിലെ 10 ല്‍ താഴെ സ്ത്രീ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരാതികളാണ് സമിതി പരിഗണിക്കുന്നത്. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്കും നിയമത്തിന്റെ പിന്‍ബലമുണ്ട്. സംഭവം നടന്ന മൂന്ന് മാസത്തിനകം ജില്ലാ ഓഫീസറായ ജില്ലാ കലക്ടര്‍ക്കൊ നോഡല്‍ ഓഫീസറായ സാമൂഹിക നീതി ഓഫീസര്‍ക്കൊ പരാതി നല്കാം. പരാതികള്‍ നേരിട്ടും സമിതിക്ക് കൈമാറാം.

Share this post: