29-Jun-2017
മലപ്പുറം : കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കേന്ദ്ര ഗവര്‍മെന്റിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് ത്രിദിന ബോധവല്‍ക്കരണ ജില്ലാതല ശില്പശാലക്ക് തുടക്കമായി. പുഴക്കാട്ടിരി ആര് കെ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം അഹമ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയറാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സഹീദ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി റീജ്യണല്‍ ഡയറക്ടര്‍ എ സുബ്രഹ്മണ്യന്, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം സ്മൃതി, അസി. ഓഫീസര്‍ സി. സായിനാഥ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ശുചിത്വ കേരളം എന്ന വിഷയത്തില്‍ ശുചിത്വമിഷന് ജില്ല കോ. ഓര്‍ഡിനേറ്റര്‍ പ്രീതിയും മാലിന്യവും പകര്‍ച്ചവ്യാധികളും എന്ന വിഷയത്തില്‍ മങ്കട പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ മെഡിക്കല്‍ ഓഫീസര്‍ ഡോ. യു ബാബുവും ക്ലാസെടുത്തു. തുടര്‍ന്ന് പാണായി ശംസുദ്ദീന്റെ മാജിക് ഷോയും നടന്നു. രണ്ടാം ദിവസമായ ഇന്ന് പുഴക്കാട്ടിരി വെറ്റിനറി ഹാളില്‍ നടക്കുന്ന പരിപാടികള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുല്‍പ്പാടന്‍ സക്കീന ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സ്വയം തൊഴില്‍ പദ്ധതികള്‍, മുദ്ര ബാങ്ക്, കറന്‍സിരഹിത ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ മലപ്പുറം ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അബ്ദുല്‍റസാഖ് ക്ലാസെടുക്കും.
നാളെ നൈപുണ്യ വികസനം, തൊഴില്‍ അവസരങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ശില്‍പ്പശാല സബ് കലക്ടര്‍ രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റഷീദലി അധ്യക്ഷത വഹിക്കും. ഈ മൂന്നു ദിവസങ്ങളിലും നടക്കുന്ന എക്സിബിഷന്റെ ഭാഗമായി ആധാര്‍ നമ്പറുമായി എത്തുന്നവര്‍ക്കെല്ലാം ബി എസ് എന്‍ എല്‍ സൗജന്യമായി വിതരണം നടത്തും.