Top Stories
ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്
December 12, 2016

12-Dec-2016

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നടക്കുന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ രണ്ടാം റൗണ്ട്‌ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ നടന്ന രണ്ടാം റൗണ്ട്‌ മത്സരങ്ങളില്‍ എം.ജി സര്‍വകലാശാല 62-19 ന്‌ ക്രൈസ്റ്റ്‌ സര്‍വകലാശാലയെയും, കേരള സര്‍വകലാശാല 55-18 ന്‌ മധുര കാമരാജ്‌ സര്‍വകലാശാലയെയും, കണ്ണൂര്‍ സര്‍വകലാശാല 61-12 ന്‌ ചെന്നൈ ഭാരതീദാസന്‍ സര്‍വകലാശാലയെയും തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ രേവാ സര്‍വകലാശാല 66-55 ന്‌ ആന്ധ്രാ സര്‍വകലാശാലയെയും, കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാല 60-16 ന്‌ വെല്ലൂര്‍ തിരുവള്ളുവര്‍ സര്‍വകലാശാലയെയും, അവിനാശലിംഗം സര്‍വകലാശാല 31-25 ന്‌ കാക്കാതീയ സര്‍വകലാശാലയെയും, ഹൈദ്രബാദ്‌ ജെ.എന്‍.ടി സര്‍വകലാശാല 43-19 ന്‌ തിരുനല്‍വേലി എം.എസ്‌ സര്‍വകലാശാലയെയും കൂടാതെ 43-20 ന്‌ ബാംഗ്ലൂര്‍ അഗ്രി സയന്‍സ്‌ സര്‍വകലാശാലയെയും പരാജയപ്പെടുത്തി.
എപിജെ അബ്‌ദുല്‍ കലാം സാങ്കേ തിക സര്‍വകലാശാല, തമിഴ്‌നാട്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സര്‍വകലാശാലയോട്‌ രണ്ട്‌ പോയിന്റുകള്‍ക്ക്‌ പരാജയപ്പെട്ടു. സ്‌കോര്‍ 21-19. ബാംഗ്ലൂര്‍ സര്‍വകലാശാല 63-22 ന്‌ അണ്ണാമലൈ സര്‍വകലാശാലയെയും, എന്‍.ടി.ആര്‍ സര്‍വകലാശാല 33-17 ന്‌ കൃഷ്‌ണാ സര്‍വകലാശാലയെയും, മംഗലാപുരം യേനപോയ സര്‍വകലാശാല 53-17 ന്‌ കെ.എല്‍.ഇ.എഫ്‌ സര്‍വകലാശാലയെയും, കര്‍ണ്ണാടക സര്‍വകലാശാല 58-6 ന്‌ മാംഗ്ലൂര്‍ സര്‍വകലാശാലയെയും പരാജയപ്പെടുത്തി.
രേവാ സര്‍വകലാശാലക്ക്‌ വേണ്ടി അഹൂമിക 30 ഉം അനുഖ 18 ഉം പോയിന്റുകള്‍ നേടി ശ്രദ്ധേയരായി. ഹൈദ്രാബാദ്‌ ജെ.എന്‍.ടി സര്‍വകലാശാലയുടെ പി.മോനിക്ക 22 ഉം, ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ രമാ മേഴ്‌സി 18 ഉം, അവിനാശലിംഗം സര്‍വകലാശാലയുടെ പ്രിയദര്‍ശിനി 14 ഉം പോയിന്റുകള്‍ നേടി മികച്ച സ്‌കോറര്‍മാരായി.

Share this post: