Top Stories
ദാനഗ്രാം കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു
June 15, 2017

14-Jun-2017

കൊണ്ടോട്ടി: മലപ്പുറം ജില്ലാപഞ്ചായത്ത് പ്രത്യേക ഘടക പദ്ധതി പ്രകാരം നടപ്പിലാക്കിയ ചെറുകാവ് പഞ്ചായത്തിലെ ദാനഗ്രാം കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം പി.ആര്‍.രോഹില്‍നാഥ് അധ്യക്ഷത വഹിച്ചു. ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഷെജിനി ഉണ്ണി, വൈസ് പ്രസിഡണ്ട് പി.വി.എ.ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അപ്പുട്ടി, ഗ്രാമപഞ്ചായത്ത് അംഗം എം.ചിന്നമാളു ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ടി.വനജ, എം.മഞ്ജുനാഥ് പ്രസംഗിച്ചു.

Share this post: