Top Stories
ദിശ പ്രവര്‍ത്തന സജ്‌്‌ജമായി
June 20, 2017

20-Jun-2017
മലപ്പുറം : പകര്‍ച്ചപ്പനി നിയന്ത്രണത്തിനുളള നടപടികള്‍ ഏകോപിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ആരോഗ്യകേരളം ഓഫീസിലാണ്‌ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്‌. 0483 2730313 എന്ന നമ്പറില്‍ വിളിച്ച്‌ പനി സംബന്ധിച്ച വിവരങ്ങളും പരാതിയും അറിയിക്കാം. പരാതികള്‍ പ്രത്യേക ലോഗ്‌ ബുക്കില്‍ രേഖപ്പെടുത്തി അതതു പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക്‌ കൈമാറും. ഡി.എം.ഒ ലഭിക്കുന്ന പരാതികളില്‍ നേരിട്ട്‌ നടപടി സ്വീകരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസേനയുളള റിപ്പോര്‍്‌ട്ട ്‌സംസ്ഥാനത്തെ ആരോഗ്യകുടുംബക്ഷേമ ഓഫീസിലേക്കും ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ക്കും കൈമാറുന്നതുമാണ്‌.

Share this post: