Top Stories
ദേശിയ കാര്‍ഷിക ദിനം; സ്‌കൗട്ട്‌ വിദ്യാര്‍ത്ഥികള്‍ നെല്‍കര്‍ഷകനെ ആദരിച്ചു
December 23, 2016

scout-farmer23-Dec-2016
കോഡൂര്‍:ദേശിയ കാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ നെല്‍കര്‍ഷകനെ ആദരിച്ചു. കോഡൂര്‍വെസ്‌റ്റ്‌ വരിക്കോട്ടിലെ പിച്ചന്‍ ചീരാത്ത്‌ അബ്ദുല്‍ നാസറിനെയാണ്‌ ചെമ്മങ്കടവ്‌ പി.എം.എസ്‌.എ.എം.എ. ഹൈസ്‌കൂളിലെ സ്‌കൗട്ട്‌ യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചത്‌. കാര്‍ഷിക രംഗവും പ്രത്യേകിച്ച്‌ നെല്‍ കൃഷിയും അന്യംനിന്ന്‌പോകുന്ന കാലത്ത്‌ ഈമേഖലിയിലെ മാതൃക കര്‍ഷകനാണ്‌ അബ്ദുല്‍ നാസര്‍. കോഡൂര്‍ കൃഷി ഭവനും ഗ്രാമപ്പഞ്ചായത്തും മാതൃക നെല്‍കര്‍ഷകനായി അബ്ദുല്‍ നാസറിനെ തെരഞ്ഞെടുത്തിരുന്നു. അബ്ദുല്‍ നാസര്‍ കൃഷി ചെയ്യുന്ന നെല്‍വയലില്‍വെച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ആദരിച്ചത്‌.
സ്‌കൗട്ട്‌ അധ്യാപകന്‍ അബ്ദുറഹൂഫ്‌ വരിക്കോടന്‍, വിദ്യാര്‍ത്ഥികളായ പി. ശ്രീജിത്‌, പി. നവീത്‌, സി.എച്ച്‌. ബാസീം അലി, പി. അഭിന്‍, കെ. ജസീം എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: