19-Jul-2017
മലപ്പുറം : മഞ്ചേരി: കൂടിയ കെട്ടിട നിര്‍മ്മാണ ചെലവ് പരിഗണിച്ച് പട്ടികജാതി വകുപ്പ് നല്കുന്ന ഭവന നിര്‍മ്മാണ ധനസഹായം അഞ്ചു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കെ ഡി എഫ് മഞ്ചേരി, ഏറനാട് നിയോജക മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി വി നാരായണന് ഉദ്ഘാടനം ചെയ്തു. മഞ്ചേരി മണ്ഡലം പ്രസിഡണ്ട് പി കെ ശങ്കരന് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണന് മഞ്ചേരി, അഡ്വ. സുന്ദരന്‍, സുബ്രഹ്മണ്യന്, ഉണ്ണി, ഗോവിന്ദന്, അനക്കാട് സുരേന്ദ്രന്, ബാലന്, സുധീഷ്, രാജന്, പ്രവീണ്‍, വേലായുധന് ഒളമതില്‍ പ്രസംഗിച്ചു.