Top Stories
നടീല്‍ വസ്‌തുക്കളുടെ വില്‍പ്പനക്ക്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കുന്നു
December 24, 2016

24-Dec-2016
മലപ്പുറം : ഗുണമേന്മയുള്ള നടീല്‍ വസ്‌തുക്കള്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിത്ത്‌, നടീല്‍ വസ്‌തുക്കള്‍ എന്നിവയുടെ വില്‍പ്പനക്ക്‌ കൃഷി വകുപ്പ്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വീഡ്‌ ആക്‌ട്‌ പ്രകാരം വിത്ത്‌, നടീല്‍ വസ്‌തുക്കള്‍ വില്‍പ്പന നടത്താന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അനുമതി വാങ്ങണം. വിത്ത്‌ കമ്പനികളും ഡീലര്‍മാരും മാര്‍ച്ച്‌ 31നകം ലൈസന്‍സ്‌ നേടിയിരിക്കണമെന്ന്‌ കൃഷി ഡയറക്‌ടര്‍ അറിയിച്ചു. നിബന്ധനകള്‍ പാലിക്കാത്ത വ്യാപാരികളുടെ സ്ഥാപനങ്ങള്‍ മറ്റൊരു നോട്ടീസ്‌ ഇല്ലാതെ അടപ്പിക്കുകയും സാധനങ്ങള്‍ സ്വീഡ്‌ ആക്‌ട്‌ പ്രകാരം കണ്ടുകെട്ടുകയും ചെയ്യും.

Share this post: